പാങ്ങ്: കുറുവ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും പാങ്ങ് പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ പാങ്ങ് പള്ളിപ്പറന്പിലെ കാരാട് പാടത്ത് നെൽകൃഷിക്ക് തുടക്കം. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൾസലാം എന്നിവർ നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം. ശാക്കിർ, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. ഷുഹൈബ്, കുറുവ കൃഷി ഓഫിസർ ഡോ. എ. ദീപശ്രീ, പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. ഉമ്മുഹബീബ, കെ.പി. മുബഷിർ, ഹരിദാസൻ, കെ. സുലൈഖ കന്പക്കോടൻ, മുഹ്സിന തുടങ്ങിയവർ പങ്കെടുത്തു.